
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ അർജുൻ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മുൻപ് കീഴ്ക്കോടതികൾ ഇയാളുടെ ജാമ്യഹർജി തള്ളിയിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംസ്ഥാനം വിട്ടുപുറത്തു പോകാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ മാസവും ഹാജരാകണം എന്നീ നിബന്ധനകളും കോടതി മുന്നോട്ടുവയ്ക്കുന്നു. ജൂൺ 28നാണ് അർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
Story highlight : High court grants bail to Arjun Ayanki in Karippur Gold Smuggling Case.