പാകിസ്ഥാനിൽ അധ്യാപകർ ജീൻസ് ധരിക്കാൻ പാടില്ല; മാനദണ്ഡങ്ങൾ പുറത്തുവിട്ടു.

Anjana

പാകിസ്ഥാനിൽ അധ്യാപകർ ജീൻസ് ധരിക്കാൻപാടില്ല
പാകിസ്ഥാനിൽ അധ്യാപകർ ജീൻസ് ധരിക്കാൻപാടില്ല

പാകിസ്ഥാൻ ഫെഡറൽ ഡിക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ പുറത്തിറക്കിയ മാനദണ്ഡങ്ങളിലാണ് അധ്യാപകരുടെ വേഷവിധാനത്തെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്.

അധ്യാപികമാർ ജീൻസും ടീ ഷർട്ടും ടൈറ്റ്സും ധരിക്കാൻ പാടില്ലെന്നും  അദ്ധ്യാപകൻമാർക്ക് ജീൻസും ടീഷർട്ടും അനുവദനീയമല്ലെന്നും  ഉത്തരവിൽ പറയുന്നു. പാകിസ്ഥാനിലെ സ്കൂളുകളിലും കോളേജുകളിലും നിബന്ധനകൾ പരാമർശിച്ച ഉത്തരവ് അയച്ചു കഴിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കൂടാതെ അധ്യാപകർ വ്യക്തിശുചിത്വവും ബാഹ്യമായി വൃത്തിയും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രിൻസിപ്പൽമാർക്കും നിർദേശമുണ്ട്. മുടി വെട്ടുന്നതും താടി ട്രിം ചെയ്യുന്നതും നഖം വെട്ടുന്നത്, കുളിക്കുന്നത്, സുഗന്ധതൈലങ്ങൾ പൂശുന്നത് എന്നിവയാണ് വൃത്തിയുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 ഓഫീസ് യോഗങ്ങളിലും ക്യാമ്പസുകളിലും ഔദ്യോഗിക യോഗങ്ങളിലും മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് നിർദ്ദേശം. കൂടാതെ ക്ലാസ് മുറിയിൽ ടീച്ചിങ് ഗൗണും ലബോറട്ടറിയിൽ ലാബ് കോട്ടും ധരിക്കണം. മഞ്ഞുകാലത്ത് സ്വെറ്റർ പോലുള്ളവ ധരിക്കാം. ഹിജാബ് അല്ലെങ്കിൽ സ്കാർഫും ധരിക്കണം.

Story Highlights: Strict dress code for Teachers in Pakistan.