കണ്ണൂർ : ചേപ്പറമ്പിലെ ഒരു കോഴിക്കടയിലെ ജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളി തെരുവുനായയെ വെട്ടിക്കൊന്നു. ഇയാൾ അസം സ്വദേശിയാണ്. തെരുവുനായയെ ഇയാൾ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
മാരകമായി വെട്ടേറ്റ ശേഷം ചോരയൊലിച്ച് റോഡിലൂടെ ഓടുന്ന നായയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മാരകമായ വെട്ടേറ്റതിനെ തുടർന്ന് റോഡിലൂടെ വേദനകൊണ്ട് പുളഞ്ഞ് ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. പെട്ടെന്നു തന്നെ നായ ചത്തു.
പിന്നീടാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരം പുറത്തു വന്നത്. തുടർന്ന് ഇയാളെ നാട്ടുകാർ പിടികൂടുകയും ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു.
എന്നാൽ പോലീസ് ഇതുവരെയും ഇയാൾക്കെതിരെ കേസ് എടുത്തിട്ടില്ലെന്നാണ് വിവരം. ഏത് വകുപ്പ് ചുമത്തണമെന്ന തീരുമാനത്തിലെത്തിയ ശേഷം വൈകാതെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Story highlight : stray dog brutally killed by poultry shop employee in kannur.