Headlines

Crime News, Kerala News

കണ്ണൂരിൽ കോഴിക്കടയിലെ ജോലിക്കാരന്‍ തെരുവുനായയെ വെട്ടിക്കൊന്നു.

കോഴിക്കടയിലെ ജോലിക്കാരന്‍ തെരുവുനായയെ വെട്ടിക്കൊന്നു
Photo Credit : mathrubhumi

കണ്ണൂർ : ചേപ്പറമ്പിലെ ഒരു കോഴിക്കടയിലെ ജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളി തെരുവുനായയെ വെട്ടിക്കൊന്നു. ഇയാൾ അസം സ്വദേശിയാണ്. തെരുവുനായയെ ഇയാൾ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാരകമായി വെട്ടേറ്റ ശേഷം ചോരയൊലിച്ച് റോഡിലൂടെ ഓടുന്ന നായയുടെ  ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മാരകമായ വെട്ടേറ്റതിനെ തുടർന്ന് റോഡിലൂടെ വേദനകൊണ്ട് പുളഞ്ഞ് ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. പെട്ടെന്നു തന്നെ നായ ചത്തു.

പിന്നീടാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരം പുറത്തു വന്നത്. തുടർന്ന് ഇയാളെ നാട്ടുകാർ പിടികൂടുകയും ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു.

എന്നാൽ പോലീസ് ഇതുവരെയും ഇയാൾക്കെതിരെ കേസ് എടുത്തിട്ടില്ലെന്നാണ് വിവരം. ഏത് വകുപ്പ് ചുമത്തണമെന്ന തീരുമാനത്തിലെത്തിയ ശേഷം വൈകാതെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Story highlight :  stray dog brutally killed by poultry shop employee in kannur.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Related posts