ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി ബോക്സിങ് താരം സതീഷ് കുമാർ. ഒളിമ്പിക്സ് ക്വാർട്ടർ ഫൈനലിൽ ലോക ചാമ്പ്യനെതിരെ സതീഷ് കുമാർ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തലയിൽ ഏഴ് സ്റ്റിച്ചുകളും തുന്നിച്ചേർത്ത മുറിവുകളുമായി തളരാത്ത നിശ്ചയദാർഢ്യത്തോടെയാണ് സതീഷ് കുമാർ റിങ്ങിൽ ഇറങ്ങിയത്. ഗുരുതരമായ പരിക്കുകളായിരുന്നിട്ടു പോലും രാജ്യത്തിന്റെ യശസ്സുയർത്താനാണ് സതീഷ് കുമാർ ക്വാർട്ടർ ഫൈനലിൽ മത്സരിച്ചത്.
തന്റെ പതറാത്ത പോരാട്ടവീര്യത്താൽ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുകയാണ് സതീഷ് കുമാർ. 91 കിലോ ബോക്സിങ് പുരുഷവിഭാഗത്തിൽ ലോക ചാമ്പ്യനായ എതിരാളി ഉസ്ബെക്കിസ്ഥാൻ താരം ബഖോദിർ ജാലോലോയോട് 5-0 എന്ന സ്കോറിനാണ് താരം പരാജയപ്പെട്ടത്.
Story Highlights: Social media supports Satish Kumar even after losing Quarter finals