തിരുവനന്തപുരം: കഴിഞ്ഞ മാസം 21നാണ് അജയൻ പിള്ള മരണപ്പെട്ടത്. അഞ്ചലിൽനിന്നും റബർഷീറ്റ് കയറ്റി കോട്ടയത്തേക്കു പോരുന്നതിനായി കാത്തു കിടക്കുമ്പോഴാണ് ലോറി ഡ്രൈവറായ അജയൻപിള്ളയ്ക്കു കുത്തേൽക്കുന്നത്.
മറ്റൊരു ലോറി ഡ്രൈവറാണ് ഒരാൾ കുത്തേറ്റു കിടക്കുന്നെന്ന് രാത്രി 2 മണിക്കു പൊലീസിനെ അറിയിച്ചത്. ആശുപത്രിലെത്തിച്ചപ്പോഴേയ്ക്കും അജയൻപിള്ള മരണപ്പെട്ടിരുന്നു.ഒരാളുടെ നിലവിളി ശബ്ദം കേട്ടെന്നും രണ്ടു ബൈക്കുകൾ സ്റ്റാർട്ടു ചെയ്ത് പോയെന്നും അയൽവാസികൾ നൽകിയ മൊഴിയോട് അനുബന്ധിച്ചായിരുന്നു പോലീസ് അന്വേഷണം നടന്നത്.
പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കോൾ ഡീറ്റെയിൽസും ശേഖരിച്ചിരുന്നു.ഒരുമിച്ചുപോയ ബൈക്കുകളുടെ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ വണ്ടി കണ്ടെത്തി. ആദിച്ചനല്ലൂർ ഭാഗത്ത് കുറച്ചുനേരം 2 വണ്ടികളും തങ്ങിയതായി മനസ്സിലായി.പൊലീസ് നിരവധിപേരെ ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്യുന്ന പ്രദേശവാസികളെ അന്വേഷിച്ച് ചോദ്യം ചെയ്തു.
സിസിടിവി ദൃശ്യങ്ങളിൽ അക്രമികളുടെ കൂട്ടത്തിൽ ഒരാൾക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളതായി വ്യക്തമായിരുന്നത് കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം മുന്നോട്ട് പോയത്.തുടർന്ന് കേസിലെ പ്രധാന പ്രതിയായ ഇത്തിക്കര കല്ലുവിള വീട്ടിൽ അഖിൽ (20) പോലീസ് പിടിയിലായി. പണം അപഹരിക്കാനുള്ള ശ്രമം ഡ്രൈവർ തടയാൻ ശ്രമിച്ചപ്പോൾ അഖിലാണ് കുത്തിയത്.അഖിലിന്റെ വീട്ടിൽനിന്ന് കുത്താൻ ഉപഗോഗിച്ച കത്തി കണ്ടെടുത്തു.ഇത്തിക്കര പുത്തൻവീട്ടിൽ സുധീറിനെയും (19) പോലീസ് അറസ്റ്റു ചെയ്തു. പ്രതികളിൽ 2 പേർ ഒളിവിലാണ്.
Story highlight: The peculiarity of the defendant’s Walk