
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ അധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യൻ നേതാവെന്ന നേട്ടം നരേന്ദ്ര മോദിയ്ക്ക് സ്വന്തം. ഓഗസ്റ്റ് 9ന് നടക്കാനിരിക്കുന്ന ഓൺലൈൻ യോഗത്തിലാണ് പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കുക.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയിലെ സ്ഥിരം ക്ഷണിതാവ് സയ്യിദ് അക്ബറുദ്ദീൻ ആശംസകൾ അറിയിച്ചു ട്വീറ്റ് ചെയ്തു. ജൂലൈയിലെ അധ്യക്ഷത വഹിച്ചത് ഫ്രാൻസ് ആയിരുന്നു.
അന്താരാഷ്ട്ര സുരക്ഷാ, സമാധാനം എന്നിവയിൽ ഇന്ത്യയുടെ സംഭാവനകൾ ഉണ്ടാകുമെന്ന് യുഎന്നിലെ ഇന്ത്യൻ അംബാസഡർ ടി.എസ് തിരുമൂർത്തി പറഞ്ഞു. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറും ആശംസകൾ അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.
Story Highlights: India to chair presidency in UN Security Council