പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; 48കാരൻ അറസ്റ്റിൽ

നിവ ലേഖകൻ

പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ചു
പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ചു

ചെന്നൈ: പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ചെന്നൈ നഗരത്തിലെ വ്യാപാരിയായ 48-കാരൻ അറസ്റ്റിൽ. നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ കേസിന്റെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ലൈംഗികപീഡനം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ മുഖ്യപ്രതിയും പലചരക്ക് വ്യാപാരിയുമായ പെരുമാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്തതിന് 28ഉം 30ഉം വയസ്സുള്ള സഹോദരിമാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരുടെ മക്കളെയും പെരുമാൾ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾ പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.

പലചരക്ക് കച്ചവടം നടത്തുന്ന പെരുമാൾ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് ഇയാളുടെ കടയിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ ഒരുചാക്ക് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു.

കൂടുതൽ അന്വേഷണത്തിനായി ഇയാളുടെ മൊബൈൽഫോണും പിടിച്ചെടുത്തു. ഈ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന പീഡനദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയത്.

പുകയില ഉത്പന്നങ്ങളുടെ ഡീലർമാരെ കണ്ടെത്താനായിരുന്നു പെരുമാളിന്റെ ഫോൺ പരിശോധിച്ചത്. എന്നാൽ ഫോണിലെ ഗാലറിയിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും പീഡിപ്പിക്കുന്ന വീഡിയോകളുമാണ് കണ്ടെത്തിയത്.

  കളിസ്ഥലത്തെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഹുബ്ബള്ളിയിൽ ഏഴാം ക്ലാസുകാരൻ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

ഏകദേശം അമ്പതോളം വീഡിയോകൾ ഫോണിലുണ്ടായിരുന്നു. ഏതെങ്കിലും വെബ്സൈറ്റിൽനിന്നോ സാമൂഹികമാധ്യമ ഗ്രൂപ്പുകളിൽനിന്നോ ഡൗൺലോഡ് ചെയ്ത വീഡിയോകളാകുമെന്നാണ് പോലീസ് ആദ്യം കരുതിയത്.

വിശദമായി പരിശോധിച്ചതോടെ എല്ലാ ദൃശ്യങ്ങളിലുമുള്ളത് ഒരാളാണെന്നും ഇത് പെരുമാൾ ആണെന്നും വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് പീഡനപരമ്പരയുടെ വിവരങ്ങൾ പുറത്തറിഞ്ഞത്.

Story highlight: shopkeeper sexually assaults five minor girls in chennai.

Related Posts
ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം
Aluva murder case

ആലുവയിൽ മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. Read more

കളിസ്ഥലത്തെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഹുബ്ബള്ളിയിൽ ഏഴാം ക്ലാസുകാരൻ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു
Hubballi student stabbing

ഹുബ്ബള്ളിയിൽ കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 12 വയസ്സുകാരൻ 14 വയസ്സുകാരനെ കുത്തിക്കൊന്നു. ഗുരുസിദ്ധേശ്വര Read more

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
കാട്ടാക്കട കൊലക്കേസ്: പ്രതി കുറ്റക്കാരൻ
Kattakkada murder case

കാട്ടാക്കടയിൽ പതിനഞ്ചു വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. Read more

വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു; നില ഗുരുതരം
Thiruvananthapuram stabbing

തിരുവനന്തപുരം തൂങ്ങാംപാറയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. Read more

മാങ്ങാനം കൊലക്കേസ്: പ്രതികളായ ദമ്പതികൾ കുറ്റക്കാർ
Kottayam Murder Case

കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികളായ ദമ്പതികൾ Read more

വടകരയിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി റിമാൻഡിൽ
Vadakara stabbing

വടകരയിൽ അയൽവാസികളായ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി റിമാൻഡിലായി. ശശി, രമേശൻ, Read more

  ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം
പീഡനക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്വന്തം കാലിൽ വെടിവച്ചു
Bhopal sexual assault

ഭോപ്പാലിൽ കോളേജ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ Read more

കുവൈത്തിൽ ഗാർഹിക പീഡന കേസുകളിൽ വർധനവ്
domestic violence kuwait

കുവൈത്തിൽ 2020 മുതൽ 2025 മാർച്ച് 31 വരെ 9,107 ഗാർഹിക പീഡന Read more

മദ്യപാനിയായ അച്ഛനെ 15-കാരി മകൾ കൊലപ്പെടുത്തി
Chhattisgarh Alcoholic Father Murder

ഛത്തീസ്ഗഢിലെ ജഷ്പൂരിൽ മദ്യപിച്ച് വഴക്കുണ്ടാക്കുന്ന അച്ഛനെ 15 വയസ്സുകാരിയായ മകൾ കൊലപ്പെടുത്തി. ഏപ്രിൽ Read more

ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേല്പ്പിച്ച യുവാവ് മംഗലാപുരത്ത് നിന്ന് പിടിയില്
Man attacks in-laws

പാലക്കാട് പിരായിരിയിൽ ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് മംഗലാപുരത്ത് നിന്നും പിടിയിലായി. മേപ്പറമ്പ് Read more