പ്രമുഖ മോഡൽ സോണിയ അഗര്‍വാൾ മയക്കുമരുന്നു കേസില്‍ കസ്റ്റഡിയിൽ.

Anjana

സോണിയ അഗര്‍വാൾ മയക്കുമരുന്നുകേസില്‍ കസ്റ്റഡിയിൽ
സോണിയ അഗര്‍വാൾ മയക്കുമരുന്നുകേസില്‍ കസ്റ്റഡിയിൽ

തെന്നിന്ത്യന്‍ നടിയും മോഡലുമായ സോണിയ അഗര്‍വാൾ മയക്കുമരുന്ന് കേസില്‍ പിടിയിൽ. കന്നഡ നടന്‍ ഭരത്, ഡിജെ ചിന്നപ്പ തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടിയുടെ ഫ്ലാറ്റില്‍ നിന്നും മയക്കുമരുന്ന്,കഞ്ചാവ് എന്നിവ കണ്ടെത്തി.

21 കോടി രൂപ വിലവരുന്ന കഞ്ചാവ് ഇന്നലെ കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും എന്‍സിബി പിടികൂടിയിരുന്നു. ഈ കേസിനെ തുടർന്നായിരുന്നു പരിശോധന. വന്‍ മയക്കുമരുന്ന് മാഫിയ കന്നഡ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി ഹൈക്കോടതിയില്‍ ബംഗ്ലൂരു പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടിമാരായ സജ്ഞന ഗല്‍റാണി, രാഗിണി ദ്വിവേദി തുടങ്ങിവരും മയക്കുമരുന്ന് ഉപയോഗിച്ചതായി മുൻപ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പുറത്തുവന്നിട്ടുണ്ട്. ഈ കേസിനോടാനുബന്ധിച്ചും അന്വേഷണം തുടരുകയാണ്.

Story highlight : model and actress Sonia Agarwal  in custody on a drug case.