ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിധി വന്നു. കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിനെ കുറ്റവിമുക്തനായി കോടതി പ്രഖ്യാപിച്ചു. ഇതോടെ പ്രതിപ്പട്ടികയിൽനിന്ന് ശശിതരൂരിനെ ഒഴിവാക്കി.
2014ലാണ് സുനന്ദ പുഷ്കർ ഡൽഹി ലീലാ പാലസിൽ ആത്മഹത്യ ചെയ്തത്. തുടർന്ന് ഡൽഹി പൊലീസ് ശശി തരൂനെതിരെ തെളിവുകൾ പ്രകാരം കൊലപാതകകുറ്റം അല്ലെങ്കിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താമെന്ന് വാദിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എന്നാൽ സുനന്ദപുഷ്കറിന് നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നെന്നും സ്വാഭാവിക മരണമാണെന്നുമാണ് ശശി തരൂർ വാദിച്ചത്. സുനന്ദ പുഷ്കർ മരണത്തിൽ ശശി തരൂരിന് പങ്കുണ്ടെന്ന് ചൊല്ലി നിരവധി രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തിരുന്നു.
Story Highlights: Shashi Tharoor acquitted in Sunanda pushkar case.