ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സെസി സേവ്യര്‍.

Anjana

സെസി സേവ്യര്‍ മുൻകൂർ ജാമ്യാപേക്ഷ
സെസി സേവ്യര്‍ മുൻകൂർ ജാമ്യാപേക്ഷ

അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യര്‍ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ തനിക്കെതിരായ വഞ്ചനാകുറ്റം നിലനിൽക്കുന്നില്ല, മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ല, സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും പറഞ്ഞു.

സെസിയുടെ തട്ടിപ്പ്​ കണ്ടുപിടിച്ച ബാർ അസോസിയേഷൻ തുടർ നടപടിയെടുത്തത് പുറത്താക്കി ശേഷം പൊലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോവുകയായിരുന്നു. സെസിക്കെതിരെ ചുമത്തിയിരുന്നത് 417(വഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നിവയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എല്‍.എല്‍.ബി പാസാകാത്ത സെസി സേവ്യര്‍ പ്രാക്ടീസ് ചെയ്തിരുന്നത് തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ്. ആള്‍മാറാട്ടം ചുമത്തിയത് സംഗീതയില്‍നിന്ന് പൊലീസ് വിവരം ശേഖരിച്ചാണ്.

ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ സെസി 2019ലാണ് അംഗത്വമെടുക്കുന്നത്. അസോസിയേഷന്‍ ലൈബ്രേറിയനായും പിന്നീട് തെരഞ്ഞെടുക്കപ്പെട്ടു.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് കണ്ടപ്പോൾ ആലപ്പുഴ സി.ജെ.എം കോടതിയിൽ കീഴടങ്ങാൻ ഇവരെത്തിയെങ്കിലും മുങ്ങുകയായിരുന്നു.

Story highlight: Sesi Xavier applied for Preliminary bail in high court.