
കൊച്ചി ആലുവയിൽ സിനിമയില് അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംഭവത്തിൽ ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറന്പിൽ അധ്യാപകനായ രാജുവിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിദ്യാർത്ഥിയെ വീട്ടിൽ എത്തിച്ചാണ് പീഡനത്തിനു ഇരയാക്കിയത്.
തുടർന്ന്,പീഡനത്തിന് ശേഷം ഇയാൾ വിദ്യാര്ത്ഥിനിയെ ഭീഷണിപ്പെടുത്തി.എന്നാല് പീഡനവിവരം വിദ്യാർഥിനി രക്ഷിതാക്കളോട് പറയുകയും തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.വീട്ടുകാരുടെ പരാതിയില് കേസ് രജിസ്റ്റർ ചെയ്ത പോലീസ് പോക്സോ കേസ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
Story highlight : School teacher arrested in POCSO case.