
മലപ്പുറം കൊണ്ടോട്ടിയിൽ 21 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15 കാരൻ പോലീസ് കസ്റ്റഡിയിൽ.
പെൺകുട്ടിയുടെ നാട്ടുകാരൻ തന്നെയായ സ്കൂൾ വിദ്യാർത്ഥി പോലീസ് ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
മീശയും താടിയും ഇല്ലാത്ത തടിച്ച ആളാണ് ആക്രമിച്ചതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടിയെ ആക്രമിക്കുന്നതിനിടെ പതിനഞ്ചുകാരൻറെ ശരീരത്തിലും മുറിവുണ്ടായിട്ടുണ്ട്.
പട്ടി ഓടിച്ചപ്പോൾ വീണ് മുറിഞ്ഞതാണെന്നാണ് വീട്ടുകാരോടും പോലീസുകാരോടും ആദ്യം പറഞ്ഞത്.തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് കൊട്ടൂക്കര അങ്ങാടിക്ക് സമീപം ആണ് പെൺകുട്ടിക്കെതിരെ ആക്രമണമുണ്ടായത്.
വീട്ടിൽനിന്ന് അങ്ങാടിയിലേക്ക് പോകുംവഴി പെൺകുട്ടിയെ കടന്നുപിടിക്കുകയും സമീപത്തുള്ള വാഴത്തോട്ടത്തിലേക്കാ വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയുടെ മുഖത്തെ കല്ലുകൊണ്ട് പരിക്കേൽപ്പിച്ചു.ഷാൾ വലിച്ചു കീറി കൈകൾ കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്തു.
പിന്നീട് ഓടി രക്ഷപ്പെട്ട പെൺകുട്ടി സമീപത്തുള്ള വീട്ടിൽ അഭയംതേടി.
പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Story highlight : Rape attempt against college student; 15 year old boy in police custody.










