Headlines

Olympics, Olympics headlines

ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യയ്ക്ക് വനിതാ ഹോക്കിയിലും തോൽവി; പി.വി സിന്ധുവിന് ജയം.

ഇന്ത്യയ്ക്ക് വനിതാ ഹോക്കിയിലും തോൽവി

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. വനിതാ ഹോക്കിയിലാണ് തുടർച്ചയായ മൂന്നാം ദിവസവും തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എതിരാളികളായ ഗ്രേറ്റ് ബ്രിട്ടനോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു. ഇന്ത്യയുടെ ശർമിള ദേവിയാണ് പെനാൽറ്റി കോർണറിൽ നിന്ന് ഇന്ത്യക്ക് ആശ്വാസമായ് ഒരു ഗോൾ നേടിയത്.

മത്സരം ആരംഭിച്ച 75ആം സെക്കൻഡിലും പത്തൊമ്പതാം മിനിറ്റിലും ഗ്രേറ്റ് ബ്രിട്ടന്റെ ഹന്ന മാർട്ടിൻ രണ്ടു ഗോളിൽ ലീഡുയർത്തി. ഇരുപത്തൊമ്പതാം മിനിറ്റിലായിരുന്നു ശർമിള  ദേവിയുടെ ആശ്വാസഗോൾ.

ശേഷം ഗ്രേറ്റ്‌ ബ്രിട്ടന്റെ രണ്ടു താരങ്ങൾ കൂടി ഗോളടിച്ചതോടെ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

എന്നാൽ ബാഡ്മിന്റനിൽ ഇന്ത്യയുടെ പ്രതീക്ഷ കൈവിടാതെ പി.വി സിന്ധു അനായാസ ജയം നേടി. 21-9, 21-16 എന്ന തകർപ്പൻ സ്കോറിൽ എതിരാളിയായ ഹോങ്കോങ് താരം ച്യുങ് ങാനെ പരാജയപ്പെടുത്തിയത്.

Story Highlights: PV Sindhu won and Women hockey lost in Tokyo olympics.

;

More Headlines

ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; മണിക ബത്ര.
ടോക്കിയോ ഒളിമ്പിക്സ്: പുരുഷ ടെന്നീസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് സ്വർണം നേടി.
ടോക്കിയോ ഒളിമ്പിക്സ്: വെങ്കലനേട്ടത്തിൽ ഇന്ത്യയുടെ പി.വി സിന്ധു.
'പതറാത്ത പോരാട്ടവീര്യം' തോൽവിയിലും സതീഷ് കുമാറിനൊപ്പം ലോകം.
വെങ്കലം ലക്ഷ്യമിട്ട് സിന്ധു; 41 വർഷത്തിനുശേഷം ഹോക്കിയിൽ സെമി മോഹിച്ച് ഇന്ത്യ.
ടോക്യോ ഒളിമ്പിക്‌സിലെ വേഗരാജാവിനെ ഇന്നറിയാം
ടോക്കിയോ ഒളിമ്പിക്സ്: മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കർ പുറത്തായി.
ടോക്കിയോ ഒളിമ്പിക്സ്: പി.വി സിന്ധുവിന് സെമിയിൽ അപ്രതീക്ഷിത തോൽവി.
ടോക്യോ ഒളിമ്പിക്സ്‌ ഉത്തേജക മരുന്ന്; നൈജീരിയന്‍ താരത്തിന് വിലക്ക് .

Related posts