ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് വെങ്കല മെഡൽ നേട്ടം. എതിരാളി ചൈനീസ് താരം ഹൈ ബിങ് ചിയാവോനെ നേരിട്ടുള്ള സെറ്റുകൾക്ക് 21-13, 21-15 എന്ന സ്കോറിനാണ് ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്.
കനത്ത മത്സരമായിരുന്നു ഇരുവരും തമ്മിൽ നടന്നത്. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ പി വി സിന്ധുവിന് സ്വർണ്ണം നഷ്ടമായിരുന്നു. ഇന്നത്തെ മത്സരത്തിൽ വെങ്കലം നേടാനായതോടെ ഒളിമ്പിക്സിൽ ബാഡ്മിന്റൻ വിഭാഗത്തിൽ തുടർച്ചയായി മെഡൽ നേടിയ താരമെന്ന നേട്ടം പിവി സിന്ധു കരസ്ഥമാക്കി.
2016 റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവാണ് പി.വി സിന്ധു. സ്വർണം നേടാനാകാത്തതിൽ നിരാശയുണ്ടെങ്കിലും വെങ്കല നേട്ടത്തോടെ ഇന്ത്യയുടെ യശസ്സുയർത്തിയാണ് താരം ടോക്കിയോയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നത്.
Story Highlights: PV Sindhu wins bronze at Tokyo Olympics