
കേരളത്തിൽ വിദേശ മദ്യവില്പനശാലകൾ വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ വി.എം സുധീരൻ. മദ്യവിൽപ്പനശാല ആറിരട്ടിയാക്കി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്ന് കാട്ടി വി.എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തിൽ സ്കൂളുകളും ആരാധനാലയങ്ങളും കടകളും അടഞ്ഞു കിടക്കുമ്പോൾ മദ്യശാലകൾ തുറന്ന നടപടി വിചിത്രമെന്ന് വി.എം സുധീരൻ കുറ്റപ്പെടുത്തി.
അതിനാൽ ഇത്തരം നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നും മദ്യനയം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും അദ്ദേഹം കത്തയച്ചു.
Story Highlights: VM Sudheeran’s letter to Chief Minister