
ഇന്ത്യയുടെ അഭിമാനമായ പി.വി സിന്ധു ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റനിൽ കാഴ്ചവച്ചത് അനായാസ ജയമായിരുന്നു. ഇസ്രായേലിന്റെ പോളികാർപ്പോവയായിരുന്നു എതിരാളി. വെറും 29 മിനിറ്റിനുള്ളിലാണ് ഇസ്രായേൽ എതിരാളിയെ പി.വി സിന്ധു പരാജയപ്പെടുത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നിലവിൽ റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവായ പി.വി സിന്ധു 21-7, 21-10 എന്നിങ്ങനെ ഇരു സെറ്റുകളിലുമായി അനായാസ ജയം നേടി.
ഇന്ത്യ ഏറെ പ്രതീക്ഷ അർപ്പിച്ച ഷൂട്ടിംഗ് മത്സരത്തിൽ ഇന്നലെയും നിരാശയായിരുന്നു. അതേസമയം ടോക്കിയോ ഒളിമ്പിക്സിൽ നടക്കുന്ന 18 ഫൈനലുകളിൽ പ്രമുഖ താരങ്ങൾ ഉൾപ്പെടെ ഇറങ്ങുന്നതാണ്. ഇന്ത്യയുടെ മേരി കോം, സാനിയ മിർസ എന്നിവരുടെ ടോക്കിയോ ഒളിമ്പിക്സിലെ ആദ്യ റൗണ്ടുകൾ ഇന്ന് അരങ്ങേറും.
Story Highlights: PV Sindhu’s easy win in badminton at Tokyo Olympics