സാമൂഹ്യനീതി വകുപ്പിൽ പ്രോജക്ട് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനം.

Anjana

സാമൂഹ്യനീതി വകുപ്പിൽ കരാർ നിയമനം
സാമൂഹ്യനീതി വകുപ്പിൽ കരാർ നിയമനം

സാമൂഹ്യ നീതി വകുപ്പിൽ പ്രോജക്ട് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗം കുറയ്ക്കുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാന്റ് റിഡക്ഷന് (NAPDDR) പദ്ധതിയുടെ ലക്ഷ്യങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണിത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കരാർ കാലാവധി ഒരു വർഷമാണ്. സാമൂഹ്യനീതി ഡയറക്ടറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി പരമാവധി രണ്ട് വർഷം വരെ നീട്ടി നൽകും.

സെപ്റ്റംബർ 16 ന് അഞ്ച് മണിക്ക് മുൻപ് നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും  ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, വികാസ് ഭവൻ അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

അപേക്ഷയും അനുബന്ധ രേഖകളും നിശ്ചിത സമയപരിധിക്കുള്ളിൽ [email protected] എന്ന ഇമെയിൽ വിലാസത്തിലും അയയ്ക്കണം. അപേക്ഷയുടെ കവറിന് പുറത്ത് Application for the post of Project Coordinator/Project Assistant, NAPDDR, Department of Social Justice എന്ന് രേഖപ്പെടുത്തണം.  വിശദവിവരങ്ങളും അപേക്ഷ ഫോമും www.sjd.kerala.gov.in ൽ ലഭിക്കും.

Story highlight: project coordinator and project assistant vacancy at social justice department.