
കണ്ണൂർ പേരാവൂരിൽ നിരോധിത പാൻ ഉൽപ്പന്നങ്ങളുടെ വൻശേഖരം പോലീസ് പിടികൂടി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മുരിങ്ങോട് നമ്പിയോട് വീട്ടിൽ സൂക്ഷിച്ച നിരോധിത പാൻ ഉൽപ്പന്നങ്ങളാണ് പോലീസ് കണ്ടെത്തിയത്.
23 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പാൻ പാക്കറ്റുകൾ, 25,500 പാക്കറ്റ് ഹാൻസ്, 1050 കൂൾ എന്നിവയാണ് ചാക്കുകളിൽ ഉണ്ടായിരുന്നത്.
സംഭവത്തിൽ പ്രതിയായ കബീർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിൽപ്പനയ്ക്കായി ഇത്രയധികം പാൻ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതായിരുന്നു ഇയാൾ.
വാടകയ്ക്കെടുത്ത വീട്ടിൽ നിരോധിക പാൻ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ എം.എൻ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ലഹരി വസ്തു ശേഖരം പിടികൂടിയത്.
Story highlight : Police arrested a man with a large stock of banned pan products.