
തിരുവനന്തപുരം: എ.സി മൊയ്തീനും ബേബിജോണിനും കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നത്. ഇരുനേതാക്കൾക്കും സംസ്ഥാനനേതൃത്വത്തെ വിഷയം ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച പറ്റി.
സെക്രട്ടറിയേറ്റിന്റെ പ്രാഥമിക വിലയിരുത്തലിൽ സിപിഎം തൃശ്ശൂർ ജില്ലാ നേതൃത്വത്തിനും വീഴ്ച പറ്റിയെന്ന് കണ്ടെത്തി.
സിപി എം നിയന്ത്രണത്തിലാണ് സഹകരണ മേഖലയിലെ 90 ശതമാനം ബാങ്കുകളും. സഹകരണ മേഖല സാധാരണക്കാർ ചെറിയ സമ്പാദ്യം നിക്ഷേപിക്കുന്ന ഇടമാണ്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സിപിഎമ്മിന്റെ പ്രതിഛായയെ ബാധിച്ചിരിക്കുകയാണ്.പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതിന് പ്രതിപക്ഷവും വിഷയം വലിയ രീതിയിൽ ഉയത്തിപ്പിടിക്കുന്നുണ്ട്.
ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടും സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിൽ എ.സി മൊയ്തീനും ബേബി ജോണിനും വീഴ്ചയുണ്ടായെന്നാണ് വ്യക്തമാകുന്നത്.
Story highlight: Party secretariat says Modi and Baby John were careless in Karuvannur bank scam.