കോഴിക്കോട് പാളയം സ്വർണ കവർച്ചാ കേസ് ; ഒരാൾകൂടി പിടിയിൽ.

Anjana

gold robbery case arrested

കോഴിക്കോട് പാളയം സ്വർണക്കവർച്ചാ കേസിൽ ഒരാളെ കൂടി കസബ പോലിസ് അറസ്റ്റ് ചെയ്തു.

പയ്യാനക്കൽ സ്വദേശി ചാമുണ്ടിവളപ്പിൽ ജംഷീർ (37)ആണ് അറസ്റ്റിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസിലെ മറ്റു നാലു പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയതോടെ  പ്രതിയായ ജംഷീർ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ ശേഷം ജംഷീറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവ ദിവസം കവർച്ച നടത്തുന്നതിനായി ഇയാളാണ് കൂട്ടുപ്രതികളെ ബൈക്കിലെത്തിച്ചത്.

സംഭവത്തിലെ മുഖ്യപ്രതിയായ കോഴിക്കോട് സ്വദേശിക്കായി അന്വേഷണം തുടരുകയാണ്.

പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽകമ്പി വാവ എന്ന ജിനിത്ത് ( 37),കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടിൽ ജമാൽ ഫാരിഷ്  (22),പന്നിയങ്കര കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ(31), കാസർഗോഡ് കുന്താർ പോക്കറടുക്ക വീട്ടിൽ മുഹമ്മദ് നൗഷാദ് (30 ) തുടങ്ങിയവരാണ് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

സെപ്തംബർ 20 ആം തീയതി രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ബംഗാൾ വർധമാൻ സ്വദേശിയായ റംസാൻ അലി എന്നയാൽ ലിങ്ക് റോഡിലുള്ള സ്വർണ്ണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന 1.200 കിലോഗ്രാം സ്വർണ്ണം നാലു ബൈക്കിലെത്തിയ എട്ടു പേർ ചേർന്ന് അക്രമിച്ച് കവർന്നെടുക്കുകയായിരുന്നു.

തളി കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ചായിരുന്നു സംഭവം.

Story highlight : One more arrested in Kozhikode palayam gold robbery case.