ടൈം മാഗസിൻ പുറത്തിറക്കിയ 100 സ്വാധീനമുള്ള നേതാക്കളുടെ പട്ടികയിൽ താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബറാദറും. താലിബാനും യുഎസുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു.
ദോഹയിൽ താലിബാൻ രാഷ്ട്രീയ കാര്യാലയം തുറക്കുന്നതിന്റെ ചുമതല ബറാദറിനെ ഏൽപ്പിച്ചിരുന്നു. പാകിസ്ഥാനിൽ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്ന മുല്ല അബ്ദുൽ ഗനി ബറാദർ 2018 യുഎസ് നിർദേശത്തെതുടർന്നാണ് ജയിൽ മോചിതനായത്. ഇതിനിടയിൽ അഫ്ഗാൻ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ബറാദർ കൊല്ലപ്പെട്ടെന്ന തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹം ശബ്ദ സന്ദേശത്തിലൂടെ അറിയിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സെറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അടാർ പൂനാവാല തുടങ്ങിയവരും ടൈം മാഗസിന്റെ പട്ടികയിലുണ്ട്.
Story Highlights: Mullah Baradar amongst Time Magazine’s 100 most Influential People.