
പശ്ചിമ ബംഗാളിലെ ഉത്തർ ദിനജ്പൂരിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ ഒരു കോടി രൂപ വിലമതിക്കുന്ന രണ്ട് ടൺ കഞ്ചാവ് പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അസാമിൽ നിന്നും പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലേക്ക് വരികയായിരുന്ന ട്രക്കാണ് കഞ്ചാവുമായി പിടിയിലായത്.
യാത്രാമദ്ധ്യേ ഉത്തർ ദിനജ്പൂരിലുള്ള ചോപ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ ദേശീയപാത-31ൽ വച്ചാണ് പിടിക്കപ്പെട്ടത്.
വാഹനത്തിൽ നിന്നും 2,081.38 കിലോ ഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് ചോപ്ര പോലീസ് വ്യക്തമാക്കി.
Story highlight : More than one crore of drugs seized in West Bengal.