പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ റെയ്ഡ് ; ലക്ഷങ്ങൾ പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ.

നിവ ലേഖകൻ

PWD engineers home raid
PWD engineers home raid

ബെംഗളൂരു: പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കർണാടകയിലെ കൽബുർഗി ജില്ലയിലാണ് സംഭവം.പൈപ്പിനുള്ളിൽ നിറച്ചുവെച്ച നിലയിലാണ് ലക്ഷങ്ങൾ കണ്ടെടുത്തത്.

പി.ഡബ്യു.ഡി വകുപ്പിലെ ജോയിന്റ് എഞ്ചിനീയറായ ശാന്ത ഗൗഡ ബരാദറുടെ വീട്ടിൽ നിന്നാണ് ലക്ഷങ്ങളുടെ കള്ളപ്പണം കണ്ടെത്തിയത്.ഇയാൾ ഏറെ നാളായി അഴിമതി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.

മുന്നറിയിപ്പില്ലാതെ ശാന്ത ഗൗഡയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ സ്ക്വാഡിന് ആദ്യം പണം കണ്ടെത്താനായില്ല.

പരിശോധനയെക്കുറിച്ച് നേരത്തെ രഹസ്യവിവരം ലഭിച്ച ഗൗഡ അതിവിദഗ്ധമായി മുൻകൂട്ടി പണം ഒളിപ്പിക്കുകയായിരുന്നു.എന്നാൽ കള്ളപ്പണമുണ്ടെന്ന് ഉറപ്പിച്ച സ്ക്വാഡ് വീട് അരിച്ചു പറക്കി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കും വിധം പണമൊളിപ്പിച്ചത് കണ്ടെത്തിയത്.

പൈപ്പിനുള്ളിൽ ഒളിപ്പിച്ച പണം കണ്ടെത്തുന്നതിനായി സ്ക്വാഡ് പ്ലംബറെ എത്തിക്കുകയും തുടർന്ന് പൈപ്പ് പൊളിച്ചതോടെ സ്വർണവും പണവും കണ്ടെത്തുകയായിരുന്നു.

പൈപ്പിനുള്ളിൽ നിന്ന് നോട്ടുകൾ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ഇന്ത്യ-പാക് വെടിനിർത്തൽ: സൈനിക ഉദ്യോഗസ്ഥരുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന്

പൈപ്പുകൾ പണം ഒളിപ്പിക്കുന്നത് വേണ്ടി മാത്രം നിർമ്മിച്ചതാണെന്ന് സ്ക്വാഡ് ഉദ്യോഗസ്ഥർ പറയുന്നു.

Story highlight :Millions were found inside the pipe during a raid on the home of a PWD engineer.

Related Posts
അജിത് ഡോവൽ ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായി ചർച്ച നടത്തി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നു
India Iran relations

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ Read more

ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ യുഎന്നിൽ
global terrorist organization

പഹൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. Read more

പാകിസ്താനെ തുറന്നുകാട്ടാൻ ഇന്ത്യയുടെ നീക്കം; സർവ്വകക്ഷി സംഘം വിദേശത്തേക്ക്
India Pakistan relations

പാകിസ്താനെ അന്താരാഷ്ട്രതലത്തില് തുറന്നുകാട്ടാന് ഇന്ത്യ സര്വ്വകക്ഷി സംഘത്തെ വിദേശത്തേക്ക് അയച്ചേക്കും. വിദേശരാജ്യങ്ങളുമായി സംഘം Read more

  ഇന്ത്യാ-പാക് അതിർത്തിയിൽ വിശ്വാസം വർദ്ധിപ്പിക്കാൻ സൈന്യം; ജാഗ്രത കുറയ്ക്കും
ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നീട്ടി; ത്രാലിൽ ജാഗ്രത തുടരുന്നു
India-Pak ceasefire

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഈ മാസം 18 വരെ നീട്ടി. ജമ്മു കശ്മീരിലെ Read more

ഇന്ത്യാ-പാക് അതിർത്തിയിൽ വിശ്വാസം വർദ്ധിപ്പിക്കാൻ സൈന്യം; ജാഗ്രത കുറയ്ക്കും
Indo-Pak border

ഇന്ത്യ-പാക് അതിർത്തിയിൽ പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. Read more

ഓപ്പറേഷൻ സിന്ദൂർ: പാകിസ്താനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചെന്ന് റിപ്പോർട്ട്
Operation Sindoor

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്. മെയ് 7-8 Read more

ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി; സിന്ധു നദീജല കരാർ പുനഃപരിശോധിക്കണമെന്ന് പാകിസ്താൻ
India Pakistan talks

ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. സിന്ധു Read more

  ഓപ്പറേഷൻ സിന്ദൂർ: പാകിസ്താനിൽ ലഷ്കർ തലവൻ ഉൾപ്പെടെ 5 ഭീകരരെ കൊന്ന് ഇന്ത്യ
അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ
India Afghanistan relations

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർഖാൻ മുത്തഖിയുമായി Read more

ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ഇസ്രായേൽ; ഇന്ത്യയ്ക്ക് പിന്തുണയെന്ന് ആവർത്തിച്ചു
Operation Sindoor

കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ Read more

ഇന്ത്യയുടെ കടുത്ത നടപടി; തുർക്കി കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി
Turkish firm India

തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സുരക്ഷാ അനുമതി ഇന്ത്യ Read more