
അങ്കമാലിയിൽ പിസ്റ്റളുമായി ഉത്തർപ്രദേശ് സ്വദേശികളായ ബുർഹൻ അഹമ്മദ്(21) ഗോവിന്ദ് കുമാർ (27)എന്നിവരെ അറസ്റ്റ് ചെയ്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ബുർഹാൻ കൂലിയായി 48,000 രൂപയോളം കരാറുകാരനിൽ നിന്നും കിട്ടാൻ ഉണ്ടെന്നും അത് വാങ്ങാനായി തൻറെ സുഹൃത്തായ ഗോവിന്ദ്നോട് തോക്കുമായി ഉത്തർപ്രദേശ് നിന്നും വരാൻ ആവശ്യപ്പെട്ടതെന്നും പോലീസിനോട് വെളിപ്പെടുത്തി.
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ ആണ് പരിശോധന നടത്തിയത്.ഇവരിൽ നിന്നും കത്തിയും വയർ കട്ടറും കണ്ടെടുത്തിട്ടുണ്ട്.
Story highlight : Migrant workers arrested with pistol in Angamali