അഫ്ഗാനിൽ നിന്നും നിരവധി പേർ ഡൽഹി വിമാനത്താവളത്തിലെത്തി. കാസർഗോഡ് സ്വദേശിനിയായ സിസ്റ്റർ തെരേസ ക്രാസ്തയും വിമാനത്തിലുണ്ടായിരുന്നു.
25 ഇന്ത്യക്കാരടക്കം 78 പേരുമായാണ് വിമാനം ഡൽഹിയിൽ എത്തിചേർന്നത്. വിമാനത്താവളത്തിൽ തിരികെയെത്തിയ യാത്രക്കാരെ സ്വീകരിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മന്ത്രി ഹർദീപ് സിംഗ് പുരിയും എത്തിയിട്ടുണ്ട്.
പാകിസ്താന്റെ വ്യോമപാത പൂർണമായും ഉപേക്ഷിച്ച് അഫ്ഗാനിൽ നിന്നും ഇറാൻ വഴിയായിരുന്നു വിമാനം ഡൽഹിയിലെത്തിയത്. രക്ഷാദൗത്യങ്ങൾക്കായി ഇനിയും ദിവസങ്ങൾ നീളും.
രക്ഷാദൗത്യം പൂർത്തിയാക്കിയ ശേഷം അഫ്ഗാനുമായുള്ള പുതിയ നയം ഇന്ത്യ അറിയിക്കും.ഇതിനായുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. 26 -ാം തിയതി പ്രതിപക്ഷ പാർട്ടികളുമായുള്ള ചർച്ച നടക്കും.
Story highlight : Many people come to Delhi from Afghanistan.