ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമായ രക്ഷബന്ധൻ ദിനത്തിലാണ് സംഭവം. സാഹോദര്യ സ്നേഹത്തിന്റെ സൂചകമായി മനുഷ്യർക്ക് കെട്ടുന്ന രാഖി സഹസികമായി മൂർഖനും കെട്ടാൻ യുവാവ് ശ്രമിച്ചു. തുടർന്നാണ് പാമ്പ് കടിയേറ്റ് മരിച്ചത്.
ബിഹാറിലെ സരൺ ജില്ലയിലെ മാൻജി സ്വദേശി മൻമോഹൻ (25) ആണ് മരിച്ചത്. ഇയാൾ മൂർഖന് രാഖി കെട്ടാൻ ശ്രമിച്ചതും മൂർഖൻ കടിക്കുകയായിരുന്നു. പാമ്പ് യുവാവിനെ കടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പാമ്പുകളുമായി ഇടപഴകി പരിചയമുള്ളയാളാണ് മൻമോഹൻ എന്ന് റിപ്പോർട്ടുകളുണ്ട്. രണ്ടു പാമ്പുകളെ യുവാവ് പിടിച്ചു നിൽക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. കൂടാതെ പരിക്കേറ്റ പാമ്പുകളെയും പാമ്പുകടിച്ചവരെയും ഇയാൾ ചികിൽസിക്കുമായിരുന്നെന്നാണ് റിപ്പോർട്ട്.
Story Highlights: Man dies after snake bites him while he tries to tie rakhi on snakes.