പാലിൽ ഉറക്കഗുളിക ചേർത്ത് മയക്കിയ ശേഷം ഭാര്യയെ യുവാവ് പെട്രോളൊഴിച്ചു കത്തിച്ചു.
ചെന്നൈ തിരുപ്പത്തൂർ സ്വദേശി സത്യമൂർത്തിയാണ് (28) ഭാര്യ ദിവ്യയെ(24) പെട്രോളൊഴിച്ച് കത്തിച്ചത്. തുടർന്ന് യുവാവ് മൂന്നു വയസുകാരിയായ മകളെയും കൂട്ടി ഒളിവിൽ പോയതായാണ് റിപ്പോർട്ട്.
തന്റെ വൃക്കകൾ തകരാറിലാണെന്നും ജീവിക്കാൻ കഴിയില്ലെന്നും പറഞ്ഞു ബന്ധുക്കൾക്ക് വാട്സാപ്പിലൂടെ സന്ദേശം അയച്ചിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം താനും ആത്മഹത്യ ചെയ്യുമെന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നതായാണ് റിപ്പോർട്ട്. കുടുംബവഴക്കിനെ തുടർന്ന് യുവതി കുറച്ചുനാൾ സ്വന്തം വീട്ടിലായിരുന്നു.
കഴിഞ്ഞദിവസം ക്ഷേത്രത്തിൽ ഒരുമിച്ച് പോകാമെന്ന് പറഞ്ഞ്
ദിവ്യയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ശേഷമാണ് ക്രൂരകൃത്യം നടത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ ദിവ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
യുവാവിനായി പോലീസ് തിരച്ചിൽ ശക്തമാക്കി.
Story Highlights: Man set ablaze his wife and escaped with 3 year old