കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

നിവ ലേഖകൻ

Updated on:

Kollam Collectorate bomb blast

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് വി ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നീ തമിഴ്നാട് സ്വദേശികളാണ് ശിക്ഷിക്കപ്പെട്ടത്. കേരളത്തിൽ അപൂർവമായ സ്ഫോടനവും ഗൂഢാലോചനയുമാണിതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2016 ജൂൺ 15-നാണ് കൊല്ലം കളക്ടറേറ്റ് വളപ്പിൽ സ്ഫോടനം നടന്നത്. ഉപയോഗശൂന്യമായി കിടന്ന തൊഴിൽ വകുപ്പിന്റെ ജീപ്പിനടിയിൽ അധികം പ്രഹരശേഷിയില്ലാത്ത ബോംബ് സ്ഥാപിച്ചാണ് സ്ഫോടനം നടത്തിയത്. മധുര സ്വദേശികളും ഭീകരവാദ സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരുമായിരുന്നു പ്രതികൾ.

സംഭവത്തിൽ തങ്ങൾക്ക് പശ്ചാത്താപമുണ്ടെന്നും ഇനി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. സ്ഫോടനം നടത്തുന്നതിന് ഒരാഴ്ച മുമ്പ് കരിംരാജ കൊല്ലത്തെത്തി കളക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. സ്ഫോടന ദിവസം രാവിലെ തെങ്കാശിയിൽ നിന്ന് കെ.

  ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്തിന്റെ ബന്ധുവീട്ടിൽ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്

എസ്. ആർ. ടി. സി ബസിലാണ് കരിംരാജ ബോംബുമായി കൊല്ലത്തെത്തിയത്. കേരള പൊലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല.

വെല്ലൂർ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എൻ. ഐ. എ സംഘമാണ് പ്രതികളെ പിന്നീട് പിടികൂടിയത്.

Story Highlights: Three accused sentenced to life imprisonment in Kollam Collectorate bomb blast case

Related Posts
ഐഎസ് റിക്രൂട്ട്മെന്റ് കേസ്: പ്രതികൾക്ക് ജാമ്യം
Kerala IS module case

ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദീർഘകാലമായി ജയിലിൽ Read more

ആർഎസ്എസ് ഗണഗീതം: മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിടും
RSS anthem

കൊല്ലം മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിയെ Read more

12കാരിയെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം
Kollam Rape Case

പന്ത്രണ്ടുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം തടവ്. പത്തനംതിട്ട Read more

  ആർഎസ്എസ് ഗണഗീതം: മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിടും
കൊല്ലത്ത് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ കൊടും ക്രിമിനലുകള് പിടിയില്
MDMA Kollam Arrest

കൊല്ലം നഗരത്തിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ആറ് കൊടും ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തു. Read more

അഞ്ചലിൽ ഉത്സവത്തിനിടെ അപകടം: യുവാവ് കുതിരയ്ക്കടിയിൽപ്പെട്ട് മരിച്ചു
Anchal Festival Accident

കൊല്ലം അഞ്ചലിൽ ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. അറക്കൽ മലമേൽ സ്വദേശി Read more

കാറിലെ രഹസ്യ അറയിൽ കഞ്ചാവ് കടത്ത്: രണ്ട് പേർക്ക് 15 വർഷം തടവ്
cannabis smuggling

കാറിലെ രഹസ്യ അറയിൽ 53.860 കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് Read more

കൊല്ലത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
Man found dead

കൊല്ലം ചടയമംഗലത്ത് വാടകവീട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര സ്വദേശിയായ Read more

  12കാരിയെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം
കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവിന്റെ കൊലപാതകം: പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. Read more

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം; ലഹരി പാർട്ടി നടത്തിയ നാലംഗ സംഘം പത്തനാപുരത്ത് പിടിയിൽ
Drug Party

കുഞ്ഞിന്റെ ജനനം ആഘോഷിക്കാനെന്ന വ്യാജേന ലോഡ്ജിൽ ലഹരി പാർട്ടി നടത്തിയ നാലുപേരെ എക്സൈസ് Read more

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
Karunagappally Murder

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തി. വയനാട് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് Read more

Leave a Comment