കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കൊലപാതകം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം വിഫലമായി. കൊല്ലം, ആലപ്പുഴ ജില്ലകളിൽ പരിശോധന തുടരുകയാണെന്ന് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സന്തോഷിന്റെ സംസ്കാരം ഇന്ന് നടക്കുമെന്നാണ് വിവരം. അതേസമയം, ഇതേ സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അനീറിന്റെ വിശദമായ മൊഴി ഇന്ന് പ്രത്യേക സംഘം രേഖപ്പെടുത്തും.
കൊലപാതക സംഘത്തെ ഇന്നലെ തന്നെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. വയനകം ഗുണ്ടാസംഘമാണ് കൊലപാതകത്തിനും തുടർന്നുണ്ടായ അക്രമത്തിനും പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം പിടികൂടുന്നതിനിടെ രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ 24 ന് ലഭിച്ചു.
ഇന്നലെ പുലർച്ചെ 2.15 ഓടെയാണ് കരുനാഗപ്പള്ളിയിൽ കൊലപാതകം നടന്നത്. നാലംഗ സംഘം കാറിലെത്തി സന്തോഷിന്റെ വീടിന് നേരെ തോട്ടയെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു.
തന്നെ കൊല്ലാൻ ആരോ എത്തിയെന്നും പൊലീസിനെ വിളിക്കാനും സന്തോഷ് ആവശ്യപ്പെട്ടതായി സുഹൃത്ത് ട്വന്റിഫോറിനോട് പറഞ്ഞു. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം വവ്വാക്കാവിലെത്തിയ കൊലയാളി സംഘം അനീറെന്ന യുവാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. അലുവ അതുൽ ഉൾപ്പെടുന്ന മൂന്നംഗ സംഘമാണ് തന്നെ അക്രമിച്ചതെന്ന് അനീർ പൊലീസിന് മൊഴി നൽകി. ഒളിവില് പോയ സംഘം വയനാട്ടില് കാര് ഉപേക്ഷിച്ച് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു.
Story Highlights: Gang leader Santosh was murdered in Karunagappally, Kollam, and the police are yet to apprehend the culprits.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ