പത്തനാപുരം(കൊല്ലം)
◾ കുഞ്ഞ് ജനിച്ചതിന്റെ പേരിൽ ലോഡ്ജ് വാടകയ്ക്കെടുത്ത് ലഹരി പാർട്ടി നടത്തിയ തിരുവനന്തപുരം സ്വദേശികളായ നാലംഗ സംഘം എക്സൈസ് പിടിയിൽ. കഴക്കൂട്ടം പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ വിപിൻ രാജ്(26), കുളത്തൂർ ആറ്റിപ്ര പുതുവൽ മണക്കാട് ചിത്തിര നഗർ സരോജിനി നിവാസിൽ വിവേക്(27) പേയാട് വിളപ്പിൽ അശ്വതി ഭവനിൽ കിരൺ(35), വഞ്ചിയൂർ കണ്ണമ്മൂല വിഹാർ നഗറിൽ ടെർബിൻ(21) എന്നിവരാണ് പിടിയിലായത്. ഇവർക്ക് ലഹരി വിറ്റ രണ്ടു പേർ എക്സൈസ് വരുന്നത് അറിഞ്ഞ് സംഭവ സ്ഥലത്തു നിന്നും കടന്നു കളഞ്ഞു.
460 മില്ലി ഗ്രാം എംഡിഎംഎയും 22 ഗ്രാം കഞ്ചാവും സിറിഞ്ചുകൾ, തൂക്കാനുള്ള ത്രാസ് എന്നിവയും പിടികൂടി. നാലംഗ സംഘത്തിലെ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷമെന്നോണം ആണ് ലഹരി പാർട്ടി നടത്തിയതെന്ന് പ്രതികൾ എക്സൈസിന് മൊഴി നൽകി. രക്ഷപ്പെട്ട പ്രതികൾ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ലഹരി എത്തിക്കുന്നതിൽ പ്രധാനികളാണെന്ന് എക്സൈസ് സ്ഥിരീകരിച്ചു.
ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലംഗ സംഘത്തിലെ വിപിൻ രാജ് ഒട്ടേറെ കേസുകളിൽ പ്രതിയാണ്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.
പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സ്ക്വാഡ് ഉദ്യോഗസ്ഥൻ ഡി.എസ്. മനോജ്, മനു, എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്.
ജിഞ്ചു, വി.എ. ഷാജഹാൻ, സുനിൽ കുമാർ, വൈ. അനിൽ, അരുൺ ബാബു, അഭിജിത്ത്, നിതിൻ, ഹരി കൃഷ്ണൻ, അരുൺ കുമാർ, സജി ജോൺ എന്നിവർ റെയ്ഡിൽ പങ്കാളികളായി.
Story Highlights:
Four men from Thiruvananthapuram were arrested for having a drug party in a lodge to celebrate a baby’s birth.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ