
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തിൽ 11.91 ആണെന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. 1,38,124 പേരാണ് ഇനിയും രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
ഇതുവരെ 30,99,469 പേര് കൊവിഡില് നിന്നും മുക്തി നേടി. ഇപ്പോള് വിവിധ ജില്ലകളിലായി 4,24,351 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജീവൻ നഷ്ടമായത് 15,969 പേർക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പുതിയ കൊവിഡ് കേസുകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.18,531 പേർക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം (2816), തൃശൂര് (2498), കോഴിക്കോട് (2252), എറണാകുളം (2009) എന്നിങ്ങനെ ജില്ലകളിലായി രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് 535 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 98 മരണങ്ങളാണ് കേരളത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം പുതിയതായി റിപ്പോർട്ട് ചെയ്തത്.
24 മണിക്കൂറിനിടെ 39,972 പേർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം രോഗമുക്തി നേടി. ഇതുവരെ 43,31,50,864 പേർക്കാണ് രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിൻ നൽകിയത്.
Story highlight: Kerala leads in covid cases.