
അശാസ്ത്രീയമായ ടിപിആര് നിര്ണയമാണ് സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കുന്ന അടച്ചിടലിനു കാരണമെന്ന് കൂടുതല് പേര് ഉന്നയിക്കുന്നുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കാസര്ഗോട്ടെ വോര്ക്കാടി പഞ്ചായത്തിൽ ഒരാളെ മാത്രം ടെസ്റ്റ് ചെയ്യുകയും അയാള് രോഗിയെന്ന് കണ്ടെത്തിയപ്പോള് 100% ടിപിആര് എന്നു നിര്ണയിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
49153 ജനങ്ങളുള്ള കാസര്ഗോട്ടെ അജാന്നൂരില് ഒരാഴ്ച 737 പരിശോധന നടത്തി 193 പേര്ക്ക് പോസിറ്റീവെന്ന് കണ്ടെത്തി. 26 ശതമാനത്തിനു മുകളിലാണ് ടിപിആര്.
ഭൂരിഭാഗം പ്രദേശങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ ജനസംഖ്യയും കൊവിഡ് രോഗബാധിതരുടെ എണ്ണവും തമ്മിലുള്ള അനുപാതം കണക്കിലെടുത്ത് വിവിധ കാറ്റഗറികള് നിശ്ചയിച്ചാല് അടച്ചിടല് പരിധിക്ക് പുറത്തു വരും.
Story highlight: Criticism on calculating the TPR rate in Kerala.