ആമസോൺ സ്ഥാപകനും വ്യവസായിയുമായ ജെഫ് ബസോസിന്റെ ബഹിരാകാശ യാത്ര ഏറെ വിവാദവും ജനശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു.
ബെസോസിനെയും ഇളയ സഹോദരൻ മാർക്കിനെയും കൂടാതെ 82 കാരി വാലി ഫങ്കും വിദ്യാർത്ഥിയായ ഒലിവർ ഡെമനും യാത്രയിൽ ഒപ്പമുണ്ടായിരുന്നു.
ഇവർ ബഹിരാകാശ അതിർത്തി മുറിച്ചുകടന്ന് ടെക്സസ് മരുഭൂമിയിൽ ഇറങ്ങുന്നത് കമ്പനി തൽസമയം സംപ്രേഷണം ചെയ്തിരുന്നു.
ഇതിനുശേഷം ജെഫ് ബെസോസ് ആമസോണിലെ ജീവനക്കാർക്കും ഉപയോക്താക്കൾക്കും നന്ദി അറിയിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി നിറയുന്നത്.
“നിങ്ങളും ഇതിനായി സംഭാവന ചെയ്തതിനാലാണ് ഇതൊക്കെ സാധ്യമായത്”( യു ഗയ്സ് പെയ്ഡ് ഫോർ ഓൾ ദിസ് ) ജെഫ് ബെസോസ് പറഞ്ഞു.
ഇതിനുശേഷമാണ് ജെഫ് ബെസോസ് തൊഴിലാളികൾക്ക് ന്യായമായ ശമ്പളം നൽകുന്നില്ലെന്നും നികുതി കൃത്യമായി അടയ്ക്കാറില്ലെന്നുമുള്ള പരിഹാസ ട്രോളുകൾ എത്തിയത്.
ഒരു ബില്യൻ വലിച്ചെറിയുകയും ഒന്നര ബില്ല്യൻ സമ്പാദിക്കുകയും ചെയ്ത കച്ചവടക്കാരനാണെന്ന പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു.
Story Highlights: Jeff Bezos Thanks Amazon staffs and gets trolled