
ഇന്ത്യ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് സെമിയിൽ അപ്രതീക്ഷിത തോൽവി. എതിരാളി ചൈനീസ് താരം തായ് സു യിങ്ങിനോട് നേരിട്ടുള്ള സെറ്റുകളിൽ 18-21, 12-21 എന്ന സ്കോറിലാണ് തോൽവി ഏറ്റുവാങ്ങിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സെമി വരെ അനായാസ ജയം നേടിയെത്തിയ പി.വി സിന്ധുവിന് 40 മിനിറ്റ് നീണ്ട വനിതാ സിംഗിൾസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. നാളെ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിൽ ഇന്ത്യയുടെ പി.വി സിന്ധു ചൈനയുടെ ഹി ബിങ് ചൗമായി വെങ്കലമെഡലിനായി മത്സരിക്കും.
2016 റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവാണ് പി.വി സിന്ധു.
Story Highlights: PV Sindhu loses Semifinal at Tokyo Olympics