പെഗാസസ് ചാരവൃത്തി; ഫ്രാൻസിലും കേസെടുത്തു

Anjana

പെഗാസസ് ചാരവൃത്തി ഫ്രാൻസിലും കേസെടുത്തു
പെഗാസസ് ചാരവൃത്തി ഫ്രാൻസിലും കേസെടുത്തു

പെഗാസസ് ചാരവൃത്തിയെ തുടർന്ന് ഫ്രാൻസിലും കേസെടുത്തു. ഇസ്രായേൽ നിർമ്മിത ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയുംഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ കഴിഞ്ഞദിവസം ഉണ്ടായിരുന്നു.

ഫ്രാൻസിൽ പെഗാസസ് ഉപയോഗിച്ച് ഫ്രഞ്ച് മാധ്യമപ്രവർത്തകരുടെ സ്വകാര്യ വിവരങ്ങളും ചോർത്തിയെന്ന് റിപ്പോർട്ടുകൾ. മൊറോക്കൻ രഹസ്യന്വേഷണ വിഭാഗമാണ് ഇതിനു പിന്നിലെന്നാണ് സൂചനകൾ. എന്നാൽ മൊറോക്കോ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ടാണ് നിലവിൽ പരാതി നൽകിയിരിക്കുന്നത്. പ്രമുഖ പത്രമായ ലു കനാ ഔഷനെയും ഉടൻ പരാതി നൽകുമെന്നാണ് ലഭിക്കുന്ന വിവരം. റഫാൽ വിമാന കരാറിൽ കമ്മീഷൻ നൽകിയെന്ന വാർത്ത ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സർക്കാരുകൾക്ക് മാത്രമാണ് സോഫ്റ്റ്‌വെയർ നൽകുന്നതെന്ന് പെഗാസസ് നിർമാതാക്കൾ വിശദീകരണം നൽകി. അതിനാൽ രാജ്യത്ത് നടന്ന ഫോൺ ചോർത്തൽ സർക്കാരിന്റെ അറിവോടെയാണെന്നാണ് ആരോപണമുയർന്നത്.

Story Highlights: Investigation in Paris as Pegasus spyware targets journalists