ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യൻ വനിതാ ഹോക്കി ടീം ക്വർട്ടറിലെത്തിയേക്കും.

Anjana

ടോക്കിയോ ഒളിമ്പിക്സ് ഹോക്കി ക്വർട്ടറിലെത്തിയേക്കും
ടോക്കിയോ ഒളിമ്പിക്സ് ഹോക്കി ക്വർട്ടറിലെത്തിയേക്കും
Photo Credit: Getty Images

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിതാ ഹോക്കി ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതോടെ ക്വാർട്ടറിലേക്ക് കടക്കാൻ സാധ്യത. 4-3 എന്ന സ്കോറിനാണ് എതിരാളികളായ ദക്ഷിണാഫ്രിക്കൻ വനിതാ ഹോക്കി ടീമിനെ ഇന്ത്യൻ താരങ്ങൾ മുട്ടുകുത്തിച്ചത്.

ഹാട്രിക് ഗോൾ നേടിയാണ് ഇന്ത്യയുടെ വന്ദന കത്താരി രാജ്യത്തെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിൽ പതിനെട്ടാം മിനിറ്റിലാണ് വന്ദന കത്താരിയുടെ ആദ്യ ഗോൾ പിറന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നു നടക്കുന്ന ബ്രിട്ടൻ- അയർലൻഡ് മത്സരമാണ് ഇന്ത്യയ്ക്ക് നിർണായകം. അയർലൻഡിനോട് ബ്രിട്ടൻ തോൽക്കുകയോ സമനിലയിൽ എത്തുകയോ ചെയ്താൽ ഇന്ത്യയ്ക്ക് ക്വാർട്ടറിൽ പ്രവേശിക്കാനാകും.

മത്സരത്തിൽ മിഡ്ഫീൽഡിൽ മികച്ച പ്രതിരോധം തീർക്കാൻ കഴിയുന്ന ഇന്ത്യൻ താരങ്ങൾ ആക്രമണത്തിലും പെനാൽറ്റി കോർണർ ഗോളിലുമാണ് പതറി പോകുന്നത്.

Story Highlights: Indian women’s hockey may enter Quarter final in Tokyo Olympics