ടോക്യോ പാരാലിമ്പിക്സിൽ ഷൂട്ടിംഗിൽ സ്വർണം കരസ്ഥമാക്കി ഇന്ത്യ. പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് വിഭാഗത്തിൽ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വർണം നേടിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇതോടെ അവനി ലെഖാര പാരാലിമ്പിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതയായിരിക്കുകയാണ്.ലോക റെക്കോർഡ് ഭേദിച്ചുകൊണ്ടാണ് അവനി ലെഖാര സ്വർണനേട്ടം കൈവരിച്ചത്.
Amazing, @AvaniLekhara! #Gold #IND #Tokyo2020 #Paralympics #ShootingParaSport pic.twitter.com/8HosLVegjq
— Paralympic Games (@Paralympics) August 30, 2021
സ്വർണ നേട്ടം കൈവരിച്ച അവനിക്ക് ട്വിറ്ററിലൂടെ നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചു. അവനിയുടെ നേട്ടത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ കായിക ലോകത്തിന്റെ സുപ്രധാന നിമിഷമാണ് ഇതെന്നാണ് ട്വിറ്ററിലൂടെ പറഞ്ഞത്.
Story highlight : India wins gold in shooting, Paralympics.