വാഹന രജിസ്‌ട്രേഷൻ പൂർണമായും ഷോറൂമിലേക്ക് മാറ്റുന്നു.

Anjana

വാഹന രജിസ്‌ട്രേഷൻ പൂർണമായും ഷോറൂമിലേക്ക്
വാഹന രജിസ്‌ട്രേഷൻ പൂർണമായും ഷോറൂമിലേക്ക്

തിരുവനന്തപുരം:പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പൂർണമായും ഷോറൂമിലേക്ക്‌. ഡീലർ അപേക്ഷ നൽകുമ്പോൾതന്നെ നമ്പർ ലഭ്യമാക്കുന്ന രീതിയിൽ വാഹന സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഓൺലൈൻ അപേക്ഷ പരിശോധിച്ച് രജിസ്‌ട്രേഷൻ അനുവദിക്കുന്ന വിധമാണ് ഇപ്പോഴുള്ളത്. എന്നാൽ ഇതിൽ താമസം നേരിടേണ്ടി വരുന്നുവെന്നാണ് വിൽപ്പനക്കാരുടെ പരാതിയുണ്ടായിരുന്നത്. വാഹനം നിരത്തിലിറക്കുന്നതിന് അനുവദിക്കുന്ന നമ്പറിൽ, അതിസുരക്ഷാ നമ്പർ പ്ലേറ്റ് തയ്യാറാക്കി ഘടിപ്പിക്കേണ്ടതുണ്ട്.

പൂർണമായും ഫാക്ടറിനിർമിത വാഹനങ്ങൾ പരിശോധിക്കാതെയാണ് ഉദ്യോഗസ്ഥർ ഇപ്പോൾ രജിസ്റ്റർ നടത്തുന്നത്. ഇനി അപേക്ഷയുംകൂടി പരിശോധനയ്ക്കു വിധേയമാക്കാതെ രജിസ്‌ട്രേഷൻ അനുവദിക്കുന്നത് കേന്ദ്ര മോട്ടോർവാഹന നിയമത്തിന്റെ ലംഘനമാണെന്ന് വിമർശനമുണ്ട്.

അതാത്ദിവസംതന്നെ അപേക്ഷകളിൽ തീർപ്പാക്കാറുണ്ടെന്നും നമ്പർപ്ലേറ്റ് തയ്യാറാക്കുന്നതിലുള്ള ഷോറൂമുകളിലെ താമസമാണ് പ്രശ്നകാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

പുതിയ ചട്ടപ്രകാരം നമ്പർ അനുവദിക്കുന്നതോടെ രജിസ്‌ട്രേഷൻ പൂർണമാകും. പിന്നീട്ഓഫീസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രമാണ്  തയ്യാറാക്കുന്നത്. അപേക്ഷയിൽ ക്രമക്കേട് സംഭവിച്ചാൽ അനുവദിച്ച നമ്പർ റദ്ദ് ചെയ്യേണ്ടി വരും.

  കളമശേരി പോളിയിലെ കഞ്ചാവ് വേട്ട: ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് മന്ത്രി എം.ബി. രാജേഷ്

Story highlight : Vehicle registration process is completely transferred to the showroom.

Related Posts
റേഷൻ കാർഡ് ഉടമകൾക്ക് മാസം ഒരു രൂപ സെസ്?
Ration Card Cess

റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താൻ മുൻഗണനേതര വിഭാഗത്തിൽ നിന്ന് മാസം ഒരു Read more

കളമശേരി പോളിടെക്‌നിക് ഹോസ്റ്റൽ ലഹരിവേട്ട: മുഖ്യപ്രതി അറസ്റ്റിൽ
Kalamassery drug bust

കളമശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നടന്ന ലഹരിവേട്ടയിൽ മുഖ്യപ്രതി അറസ്റ്റിലായി. കൊല്ലം സ്വദേശിയായ Read more

പി. രാജുവിന്റെ മരണം: സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചു
P Raju death

പി. രാജുവിന്റെ മരണത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പി. കെ. Read more

  അക്ഷയ എകെ 693 ലോട്ടറി ഫലം ഇന്ന്: ഒന്നാം സമ്മാനം 70 ലക്ഷം രൂപ
വണ്ടിപ്പെരിയാര്‍: അവശനിലയിലുള്ള കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവ്
Vandiperiyar Tiger

വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവിട്ടതായി വനം Read more

ആശാ വർക്കർമാരുടെ സമരം: സർക്കാർ പരിശീലന പരിപാടി പ്രഖ്യാപിച്ചു
ASHA strike

ആശാ വർക്കർമാരുടെ സമരം 35-ാം ദിവസത്തിലേക്ക്. സെക്രട്ടേറിയറ്റ് ഉപരോധത്തിന് തൊട്ടുമുമ്പ് സർക്കാർ പുതിയ Read more

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റൽ കഞ്ചാവ് വിപണന കേന്ദ്രമെന്ന് പോലീസ്
Cannabis

കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റൽ കഞ്ചാവ് വിപണന കേന്ദ്രമായി പ്രവർത്തിക്കുന്നതായി പോലീസ് Read more

കേരളത്തിൽ 2000+ അപ്രന്റീസ് ഒഴിവുകൾ
Apprentice Vacancies

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ രണ്ടായിരത്തിലധികം അപ്രന്റീസ് ഒഴിവുകളുണ്ട്. ബിരുദ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. Read more

  കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം ഒന്നിക്കണമെന്ന് മുൻ ബിഷപ്പ്
drug abuse

ലഹരിമരുന്ന് വ്യാപനത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് മുൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. കളമശേരി Read more

ആശാ വർക്കർമാർക്ക് ഫെബ്രുവരി മാസത്തെ ഓണറേറിയം ലഭിച്ചുതുടങ്ങി
Asha worker honorarium

പത്തനംതിട്ട ജില്ലയിലെ ആശാ വർക്കർമാർക്ക് ഫെബ്രുവരി മാസത്തെ 7000 രൂപ ഓണറേറിയം ലഭിച്ചുതുടങ്ങി. Read more

ഒറ്റപ്പാലത്ത് വയോധികയ്ക്ക് നേരെ ദമ്പതികളുടെ ക്രൂരമര്\u200dദനം
Assault

ഒറ്റപ്പാലം കോതകുര്\u200dശിയില്\u200d 60 വയസ്സുള്ള ഉഷാകുമാരിയെ ദമ്പതികള്\u200d ക്രൂരമായി മര്\u200dദിച്ചു. കഴിഞ്ഞ തിങ്കളാഴ്ച Read more