
തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളിൽ ശോഭായാത്രകള് സംഘടിപ്പിക്കും. കോവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഓരോ വീടുകള്ക്ക് മുന്നിലും കൃഷ്ണ വേഷമണിഞ്ഞ കുട്ടികള് ഒത്തു കൂടിയാണ് ശോഭായാത്രയിൽ പങ്കുചേരുന്നത്. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
ആറു മണിക്കു ആരംഭിക്കുന്ന സാംസ്കാരിക പരിപാടി കാണുന്നതിനായി വെർച്യുൽ സംവിധാനം വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്. സാംസ്കാരിക സമ്മേളത്തിൽ മത-സാംസ്കാരിക നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.
Story highlight: Sri Krishna Jayanti Shobhayatra with covid restrictions