വാഹനം ഡാം സൈറ്റിലിറക്കി മറിച്ചിട്ട് യൂട്യൂബര്മാരുടെ അഭ്യാസം; വിഡിയോ വൈറൽ.

നിവ ലേഖകൻ

വാഹനം ഡാംസൈറ്റിലിറക്കി യൂട്യൂബര്‍മാരുടെ അഭ്യാസം
വാഹനം ഡാംസൈറ്റിലിറക്കി യൂട്യൂബര്മാരുടെ അഭ്യാസം
Photo Credit: YouTube/Murshid Bandidos

പാലക്കാട് : പാലക്കാട് മലമ്പുഴയിൽ യൂട്യൂബര്മാരുടെ അഭ്യാസങ്ങൾ അരങ്ങേറുന്നു. ഡാം സൈറ്റിലിറക്കി പുതിയ വാഹനം ബോധപൂര്വം മറിച്ചിട്ട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയാണ് തൃശൂര് സ്വദേശിയും സംഘവും. അമിതവേഗതയിലും അപകടരമായ രീതിയിലും വാഹനമോടിച്ചതെന്നാണ് വിവരം. മോട്ടോര് വാഹനവകുപ്പും പൊലീസും അന്വേഷണം തുടരുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലമ്പുഴ കവയിലെ ഈ അഭ്യാസപ്രകടനം കഴിഞ്ഞ ഏപ്രിലിലായിരുന്നു. നിരത്തിലിറങ്ങും മുന്പ് പുത്തന് ടയറടക്കം മാറ്റി വാഹനം നിരോധിത മേഖലയായ ഡാം സൈറ്റിലേക്കിറക്കുകയായിരുന്നു. പിന്നീടുള്ള നിയമലംഘനങ്ങൾ അവിടെ വച്ചായിരുന്നു. ഓരോ ചലനവും പകർത്തിയെടുക്കുന്നതിനായി നിരവധി ക്യാമറകൾ. മറ്റൊരു വാഹനത്തില് തൂങ്ങിക്കിടന്ന് അപകടരമായ രീതിയിലാണ് ദൃശ്യങ്ങള് പകര്ത്തിയത്.

യൂട്യൂബര്മാര് വിഡിയോ പ്രചരിപ്പിക്കുന്നത് കഴിഞ്ഞ ദിവസമാണ്. പ്രാഥമിക അന്വേഷണത്തിൽ തന്നെ നിയമലംഘനം വ്യക്തമാണെന്നും അന്വേഷണം ഉർജിതമാക്കിയിട്ടുണ്ടെന്നും ആര്ടിഒ പറഞ്ഞു.

പ്രാഥമികമായി കടുത്ത നിയമലംഘനമുണ്ടെന്നാണ് മോട്ടോര് വാഹനവകുപ്പിന്റെ അന്വേഷണത്തിൽ മനസിലാക്കുന്നത്. അഭ്യാസ പ്രകടനത്തിന് അനുമതിയില്ലാത്തതും വാഹനത്തിന്റെ മോടികൂട്ടിയതും കണക്കിലെടുത്ത് വേണ്ട നടപടി സ്വീകരിക്കും. അനുമതിയില്ലാതെ വാഹനം ഡാമിലിറക്കിയത് സബന്ധിച്ച് ജലവിഭവ വകുപ്പും പൊലീസിനെ ബന്ധപ്പെടും.

  മലപ്പുറത്ത് 196 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

Story highlight : Illegal perfomance of youtubers in Malambuzha Dam.

Related Posts
ലഹരിയിൽ നിന്ന് മോചനം തേടി യുവാവ് പൊലീസ് സ്റ്റേഷനിൽ
drug addiction

ലഹരിക്ക് അടിമയായ യുവാവ് മോചനം തേടി താനൂർ പോലീസ് സ്റ്റേഷനിലെത്തി. യുവാവിനെ ഡി Read more

കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala rain alert

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ Read more

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ
Nipah virus

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി നാൽപ്പതുകാരി ചികിത്സയിൽ. മലപ്പുറം Read more

  സിപിഐഎം നേതാവിന്റെ ഭീഷണി: നിയമനടപടിയുമായി മുന്നോട്ടുപോകില്ലെന്ന് വില്ലേജ് ഓഫിസർ
താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെടിപൊട്ടി: വനിതാ പോലീസിന് പരിക്ക്
Thamarassery Police Station Accident

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. Read more

വടക്കഞ്ചേരിയിൽ വൻ മോഷണം; 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery Gold Theft

വടക്കഞ്ചേരിയിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് Read more

മുനമ്പം വഖഫ്: രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് ആർച്ച് ബിഷപ്പ്
Munambam Waqf issue

മുനമ്പം വഖഫ് വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണെന്ന് ചങ്ങനാശേരി അതിരൂപത Read more

കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
gang rape

കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
private universities

സിപിഐഎം പാർട്ടി കോൺഗ്രസ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ Read more

അതിജീവിതകൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം: താല്പര്യപത്രം ക്ഷണിച്ചു
Women and Children's Home

ആലപ്പുഴയിൽ അതിജീവിതരായ പെൺകുട്ടികൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം പ്രവർത്തിപ്പിക്കാൻ താല്പര്യപത്രം ക്ഷണിച്ചു. Read more