
പാലക്കാട് ഷൊർണ്ണൂരിൽ മദ്യലഹരിയിൽ ഭര്ത്താവ് ഭാര്യയെ തീകൊളുത്തി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംഭവത്തിൽ കൂനത്തറ പാലയ്ക്കൽ സ്വദേശി രശ്മിക്കാണ് പൊള്ളലേറ്റത്.യുവതി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ശരീരത്തിൽ 50 ശതമാനം പൊള്ളലേറ്റ രശ്മിയുടെ ആരോഗ്യനില ഗുരുതരമാണ്.ഇന്നലെ രാത്രിയായിരുന്നു സംഭവം.
മദ്യപിച്ചെത്തി ഹേമചന്ദ്രൻ പതിവായി വഴക്കുണ്ടാക്കിയിരുന്നു.ഇന്നലെയും വാക്കുതർക്കം ഉണ്ടായതോടെ പേടിപ്പിക്കാനായി ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച രശ്മിയെ ഹേമചന്ദ്രൻ തീ കൊളുത്തുകയായിരുന്നു.
തീ കൊളുത്തുന്നതിനിടയിൽ ഹേമചന്ദ്രന്റെ ദേഹത്തേക്കും തീ പടര്ന്നിരുന്നു.ഇയാളും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
സംഭവത്തില് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Story highlight : Husband tried to kill his wife by setting her on fire in palakkad.