
രാജ്യാന്തര വിപണിയിൽ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന ചൈനീസ് കമ്പനി ഹുവാവേയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്ത്.ചൈനയിലാണ് പി50, പി50 പ്രോ ഹാൻഡ്സെറ്റുകൾ അവതരിപ്പിച്ചത്. പി 50 യിൽ പ്രവർത്തിക്കുന്നത് സ്നാപ്ഡ്രാഗൺ 888 ചിപ്സെറ്റാണ്. പി50 ൽ 8 ജിബി+128 ജിബി, 8 ജിബി+256 ജിബി എന്നീ രണ്ട് സ്റ്റോറേജ് വേരിയന്റുകൾ അടങ്ങിയിരിക്കുന്നു.രണ്ട് പതിപ്പുകളിൽ പി 50 പ്രോയും ലഭ്യമാകും.
പി 50 പ്രോയുടെ രണ്ട് വേരിയന്റുകളിലായി ഉൾപ്പെടുത്തിയിരിക്കുന്നത് കിരിൻ 9000, സ്നാപ്ഡ്രാഗൺ 888 എന്നീ രണ്ട് ചിപ്സെറ്റാണ്.5 ജിക്ക് ഈ രണ്ട് ചിപ്സെറ്റുകളും പ്രാപ്തമാണെങ്കിലും 4ജി കണക്റ്റിവിറ്റി മാത്രമാണ് ഇരു മോഡലുകളിലും പിന്തുണയ്ക്കുന്നത്. നാല് പിൻ ക്യാമറകൾ പി 50 പ്രോയ്ക്ക് ഉണ്ട്. 13 എംപിയുടെ സെൽഫി ക്യാമറയാണ് രണ്ടിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
സമാന വലുപ്പത്തിലുള്ള ബാറ്ററികൾ രണ്ട് ഫോണുകളിലും ഉണ്ട്.പി50 പ്രോയ്ക്ക് 4,360 എംഎഎച്ച്, പി50 യ്ക്ക് 4,100 എംഎഎച്ച് ബാറ്ററിയുമാണുള്ളത്. യുഎസ്ബി-സി, വയർലെസ് എന്നിവ ചാർജിങ്ങിന് ഉപയോഗിക്കാം.
Story highlight : Huawei launches new phones priced at over 50000.