ബിജെപി നേതാക്കളായ ഹെലികോപ്റ്റർ ബ്രദേഴ്സ് 600 കോടിയുമായി മുങ്ങി.

Anjana

ബിജെപി നേതാക്കളായ ഹെലികോപ്റ്റർബ്രദേഴ്സ് മുങ്ങി
ബിജെപി നേതാക്കളായ ഹെലികോപ്റ്റർബ്രദേഴ്സ് മുങ്ങി
Photo Credit: India Today

കുംഭകോണത്തെ ബിജെപി വ്യാപാരി സംഘം നേതാക്കളായ ഗണേഷും സ്വാമിനാഥനുമാണ് പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി കടന്നുകളഞ്ഞത്. 600 കോടി രൂപയോളം പലരിൽ നിന്നായി ഇവർ തട്ടിയെടുത്തെന്ന് പോലീസിന് പരാതി ലഭിച്ചു.

ആദ്യം പാൽ ഉൽപ്പന്നങ്ങളുടെ കച്ചവടം നടത്തിയ ഇവർ 2019ൽ  ധനകാര്യ സ്ഥാപനം ആരംഭിച്ചു. തുടർന്ന് കുട്ടിയുടെ പിറന്നാളിന് ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തിയതിനാലാണ് ഹെലികോപ്റ്റർ ബ്രദേഴ്സ് എന്ന് ഇരുവരും അറിയപ്പെടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2019ൽ പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് കാട്ടി അർജുൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചു. ആദ്യം നാട്ടുകാരുടെ വിശ്വാസം നേടി പണം ഇരട്ടിയാക്കി നൽകിയെങ്കിലും കോവിഡ്  പശ്ചാത്തലത്തിൽ പ്രതിസന്ധി രൂക്ഷമായി.

15 കോടി നിക്ഷേപിച്ചവർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് വാർത്ത പുറത്തറിഞ്ഞത്. തുടർന്നാണ് ഹെലികോപ്റ്റർ ബ്രദേഴ്സ് മുങ്ങിയത്. ഇരുവരേയും ബിജെപി ഭാരവാഹിത്വത്തിൽ നിന്ന് മാറ്റിയതായി പാർട്ടി അറിയിച്ചു.

Story Highlights: Helicopter brother’s fly off with 600 crores from investors