അങ്കമാലിയിൽ ഗുണ്ട ആക്രമണം.

Anjana

Gunda attack Angamali
Gunda attack Angamali

അങ്കമാലിയിൽ ബൈക്കിലെത്തിയ രണ്ടംഗ ഗുണ്ടാസംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു.

അങ്കമാലി കാഞ്ഞൂരിൽ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.കാഞ്ഞൂർ സ്വദേശിയായ റെജിക്കാണ് വെട്ടേറ്റത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ റെജി അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റെജിയെ വെട്ടിയ ശേഷം പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു.

സംഭവം പരിസരത്തുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട് എന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

പ്രതിയോടുള്ള മുൻവൈരാഗ്യം ആണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Story highlight : Gunda attack in Angamali