
തിരുവനന്തപുരം കണിയാപുരത്ത് യുവാവിന് നേരെ ഗുണ്ടാ ആക്രമണം.പുത്തൻതോപ്പ് സ്വദേശി അനസാണ് മർദ്ദനത്തിനിരയായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നിരവധി കേസുകളിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.
യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തി ഫൈസലിന്റെ നേതൃത്വത്തിലുള്ള മദ്യപാനികളായ മൂന്നംഗ സംഘം യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
എന്നാൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടും അനസ് ബൈക്കില് നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് പോലീസിന്റെ വാദം.
അക്രമികൾക്കെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
Story highlight : Goons attack against a youth in Thiruvananthapuram.