വൻ സ്വർണവേട്ട ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 3.71 കോടി രൂപ വില മതിക്കുന്ന സ്വർണം പിടിച്ചെടുത്തു.

നിവ ലേഖകൻ

Gold seized Karipur airport
Gold seized Karipur airport

കരിപ്പൂർ വിമാനത്താവളത്തിൽ വിപണിയിൽ 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണം അഞ്ച് പേരിൽ നിന്നായി പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ വളയം സ്വദേശി ബഷീർ , കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ്, ഓർക്കാട്ടേരി സ്വദേശി നാസർ,തൃശ്ശൂർ വേലൂത്തറ സ്വദേശി നിതിൻ ജോർജ്,കാസർകോട് സ്വദേശി അബ്ദുൾ ഖാദർ സായ അബ്ദുൽ റഹ്മാൻ ശരിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഡി ആർ ഐ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ബോർഡ് പെട്ടിയുടെ ഉള്ളിൽ രണ്ട് അടരുകൾക്ക് ഇടയിലായി മിശ്രിതരൂപത്തിൽ തേച്ച് കടത്താൻ ശ്രമിച്ച സ്വർണം കണ്ടെത്തുകയായിരുന്നു.

കേസിൽ ദുബായിൽ നിന്നുള്ള Ix 346 വിമാനത്തിലെ യാത്രക്കാരായ മൂന്ന് പേരാണ് അറസ്റ്റിലായത്.

പിടിയിലായ ബഷീർ കടത്താൻ ശ്രമിച്ചത് വിപണിയിൽ 80.50 ലക്ഷം രൂപ വിലവരുന്ന 1628 ഗ്രാം സ്വർണം ആണ്.

ആൽബിൻ തോമസിൽ നിന്ന് പിടിച്ചെടുത്തത് വിപണിയിൽ 83.76 ലക്ഷം രൂപ വില വരുന്ന 1694 ഗ്രാം തൂക്കമുള്ള സ്വർണമാണ്.

നാസറിൽ നിന്നും 84.76 ലക്ഷം രൂപ വിലമതിക്കുന്ന 1711 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

ദുബായിൽ നിന്നുള്ള FZ419 വിമാനത്തിലെ യാത്രക്കാരനായ തൃശ്ശൂർ വേലൂത്തറ സ്വദേശി നിതിൻ ജോർജിൽ നിന്നും 1114 ഗ്രാം സ്വർണ മിശ്രിതം അടിവസ്ത്രത്തിന് ഉള്ളിലും 1170 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ക്യാപ്സൂളുകളിൽ ആക്കി ശരീരത്തിന് ഉള്ളിലും ഒളിപ്പിച്ച നിലയിൽ ആകെ 2284 ഗ്രാം സ്വർണ മിശ്രിതം ആണ് പിടിച്ചെടുത്തത്.

  2025 യുജിസി കരട് ചട്ടങ്ങൾ: കേരളത്തിന്റെ നിലപാട് റിപ്പോർട്ട് സമർപ്പിച്ചു

ഷാർജയിൽ നിന്നുള്ള W9 0452 വിമാനത്തിലെ യാത്രക്കാരൻ ആയ കാസർകോട് സ്വദേശി അബ്ദുൾ ഖാദർ സായ അബ്ദുൽ റഹ്മാനിൽ നിന്നും അടിവസ്ത്രത്തിനുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 676 ഗ്രാം സ്വർണ മിശ്രിതം ആണ് കണ്ടെടുത്തത്.

Story highlight : Gold worth Rs 3.71 crore seized from Karipur airport.

Related Posts
പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
IT jobs Pathanamthitta

പത്തനംതിട്ട ജില്ലയിലെ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച നീളും
ASHA workers strike

ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീണ്ടുപോകും. പഠനസമിതി എന്ന നിർദ്ദേശം ആശാ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

വീണ വിജയനെതിരായ നടപടി: രാഷ്ട്രീയ ഗൂഢാലോചനയെന്ന് ടി പി രാമകൃഷ്ണൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി Read more

ആശാ വർക്കർമാരുടെ സമരം തുടരുന്നു; ഇന്ന് വീണ്ടും ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാധ്യത
Asha workers strike

ആശാ വർക്കർമാരുടെ സമരം ഇന്ന് 54-ാം ദിവസത്തിലേക്ക് കടന്നു. ഓണറേറിയം വർധനവ്, വിരമിക്കൽ Read more

  ‘എമ്പുരാൻ; തിയറ്ററിൽപ്പോയി കാണില്ല; രാജീവ് ചന്ദ്രശേഖർ
ഏറ്റുമാനൂർ ആത്മഹത്യാ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ ഭാര്യയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് നോബി ലൂക്കോസിന് Read more

മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
Veena Vijayan case

മാസപ്പടി കേസിൽ വീണാ വിജയൻ പ്രതിപ്പട്ടികയിൽ വന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
Kerala CM resignation protest

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി Read more