
ഉപ്പള: വീട്ടില് സൂക്ഷിച്ചിരുന്ന 23 പവന് സ്വര്ണങ്ങള് മോഷണം പോയി.ഉപ്പള ചെറുഗോളി ബീരിഗുഡ്ഡയിലെ പുരുഷോത്തമ്മയുടെ വീട്ടില് നിന്നുമാണ് ഇത്രയും സ്വര്ണം മോഷ്ടാക്കള് കവര്ന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വീട്ടിലെ അലമാരയിലാണ് ഇവർ സ്വര്ണം സൂക്ഷിച്ചിരുന്നത്.ഞായറാഴ്ച സമീപത്തെ വീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും പിറ്റേ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വര്ണം മോഷണം പോയതായി അറിഞ്ഞതെന്നും വീട്ടുകാർ പറയുന്നു.
ഇവര് പൊലീസില് പരാതി നല്കിയിട്ടുണ്ട്.ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
പ്രതിയെ ഉടന് പിടികൂടുമെന്നാണ് പോലീസ് പറയുന്നത്.
Story highlight : gold ornaments kept in the house was stolen in Kasaragod.