ലഹരി വസ്തുക്കൾ ഉപയോഗിച്ച് പാർട്ടി നടത്തി; യുവതിയടക്കം നാലുപേർ അറസ്റ്റിൽ.

Anjana

ലഹരി വസ്തുക്കൾ ഉപയോഗിച്ച് പാർട്ടി
ലഹരി വസ്തുക്കൾ ഉപയോഗിച്ച് പാർട്ടി

കൊല്ലത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചു പാർട്ടി നടത്തിയ 4 പേർക്കെതിരെ എക്സൈസ് കേസെടുത്തു. ‘ഓപ്പറേഷൻ മോളി’യുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

ഒന്നാം തീയതി വൈകിട്ട് ഫ്ലാറ്റിൽ നിന്നു പാട്ടും, ശബ്ദകോലാഹലങ്ങളും അസഹ്യമായതോടെ സമീപവാസികൾ എക്സൈസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയെത്തുടർന്ന് എക്സൈസ് സംഘം ഫ്ലാറ്റിന്റെ മൂന്നാം നിലയിലെത്തിയപ്പോൾ ഉന്മാദാവസ്ഥയിലായിരുന്ന യുവാക്കളിൽ ചിലർ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തെ തുടർന്ന്  ലഹരി വസ്തുക്കളുമായി രണ്ടു യുവാക്കൾ ഫ്ലാറ്റിന്റെ തുറന്നു കിടന്ന പിൻവാതിൽ വഴി 3 നില കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നു താഴേക്കു ചാടി. ഒരാളെ ഗുരുതര പരിക്കുകളോടെ എക്സൈസ് പിടികൂടി. മറ്റൊരാൾ രക്ഷപെട്ടു. 

പരുക്കേറ്റയാളുടെ ദേഹപരിശോധനയിൽ മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുത്തു. ഫ്ലാറ്റിൽ നടത്തിയ തിരച്ചിലിലും, യുവാക്കൾ ഉപയോഗിച്ച സ്കൂട്ടറിൽനിന്നും കഞ്ചാവും മറ്റും കണ്ടെത്തി. ഫ്ലാറ്റിലെ മറ്റു ചില താമസക്കാർക്കെതിരെയും അന്വേഷണം നടത്തും.

 ഫ്ലാറ്റിലുണ്ടായിരുന്ന തഴുത്തല വില്ലേജിൽ പേരയം ദേശത്ത് മണിവീണ വീട്ടിൽ സലീം മകൾ ഉമയനലൂർ ലീന (33), കൊല്ലം ആഷിയാന അപ്പാർട്മെന്റ് പുഷ്പരാജൻ മകൻ ശ്രീജിത്ത് (27) എന്നിവരെയും, എക്സൈസ് കസ്റ്റഡിയിലെടുത്തു. 

കൊല്ലം പുത്തൻ കണ്ടത്തിൽ വീട്ടിൽ ദീപുവിനാണു (26) രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരുക്കേറ്റത്. എംഡിഎംഎ ഉൾപ്പെട്ട കേസുകൾക്ക് എൻഡിപിഎസ് വകുപ്പു പ്രകാരം പരമാവധി 20 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.

Story highlight : four persons arrested in Kollam at drug party.