കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം: തെളിവ് ഇഡിയ്ക്ക് കൈമാറിയെന്ന് കെ ടി ജലീൽ.

Anjana

കുഞ്ഞാലിക്കുട്ടി കള്ളപ്പണം തെളിവ്കൈമാറി ജലീൽ
കുഞ്ഞാലിക്കുട്ടി കള്ളപ്പണം തെളിവ്കൈമാറി ജലീൽ

മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു.

പി.കെ കുഞ്ഞാലിക്കുട്ടിയും മകനും ലീഗിനെയും ചന്ദ്രികയെയും മറയാക്കി കള്ളപ്പണം വെളുപ്പിച്ചെന്നാണ് കെ.ടി ജലീലിന്റെ ആരോപണം. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതേതുടർന്ന് ഇഡി തന്നെ നോട്ടീസ് നൽകി  വിളിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് തെളിവുകൾ നൽകിയെന്നും മൊഴി രേഖപ്പെടുത്തിയെന്നും കെ.ടി ജലീൽ വ്യക്തമാക്കി.

സംഭവത്തിൽ കുഞ്ഞാലിക്കുട്ടിയെ നാളെ ഇഡി ചോദ്യം ചെയ്തേക്കും. മകനെ ഈ മാസം ഏഴാം തീയതി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.

അതേസമയം ചന്ദ്രിക മാധ്യമവുമായി ബന്ധപ്പെട്ട് 10 കോടിയുടെ കള്ളപ്പണ ഇടപാടിൽ ആദായ നികുതി വകുപ്പും ഇഡിയും അന്വേഷണം തുടങ്ങിയിരുന്നു.

Story Highlights: KT Jaleel handed over evidence to enforcement directorate